KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബീച്ചിൽ നിന്ന് ഏഴ് വയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമം; രണ്ട് നാടോടികൾ പിടിയിൽ

കോഴിക്കോട് ബീച്ചിന് സമീപം പട്ടാപ്പകൽ ഏഴ് വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് കുട്ടിയെ ചാക്കിനുള്ളിലാക്കാൻ ശ്രമം നടത്തിയത്. ഇരുവരെയും പൊലീസ് പിടികൂടി. സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ഏഴുവയസുകാരൻ. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ശബ്ദമുണ്ടാക്കിയും പൊലീസിനെയും നാട്ടുകാരെയും അറിയിച്ചാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം തടഞ്ഞത്.

തട്ടിക്കൊണ്ടുപോകൽ ശ്രമത്തിന് ശേഷം ഇരുവരും നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇരുവരും നല്ല രീതിയില്‍ മലയാളം സംസാരിക്കും. രണ്ട് പേരെയും കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ വിശദമായി ചോദ്യം ചെയ്യും.

Share news