കൊയിലാണ്ടി ജോ: ആർടിഒ വിൻ്റെ കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പരി ശോധന നടത്തി

കൊയിലാണ്ടി, ജോ: ആർടിഒ വിൻ്റെ കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തി. 35 ഓളം വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ പല വാഹനങ്ങളിലും സ്പീഡ് ഗവേണർ ഇല്ലന്ന് കണ്ടെത്തി. പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ പോലും സ്പീഡ് ഗവേണർ ഇല്ലാത്ത അവസ്ഥയിലാണ്. ഇത് കൂടാതെ പല വാഹനങ്ങളിലും ഹാൻഡ് ബ്രേക്കും ഇല്ലെന്ന് കണ്ടെത്തി. പല ബസ്സുകളിലും ജീപി എസ് വിൽ ടി ഡി യുമായി സുരക്ഷാ സംവിധാനവുമായി ടാഗ് ചെയ്തിട്ടില്ല.

കുട്ടികളുടെ സുരക്ഷഉറപ്പു വരുത്തുന്നതിൽ വീഴ്ച വരുത്തിയ ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരംബസ്സുകൾ സ്കൂൾ തുറക്കുന്നതിനു മുൻപ് വാഹനപരിശോധനയ്ക്ക് വിധേയമാക്കണം. മെയ് 28ന് കൊയിലാണ്ടി പുതിയ ബൈപ്പാസിൽനടക്കുന്ന ഫിറ്റ്നസ് പരിശോധനയിൽ കൊയിലാണ്ടി, പയ്യോളി പരിധിയിലെ എല്ലാ വാഹനങ്ങളും ഹാജരാകണം. പരിശോധനയ്ക് ശേഷം ചെക്ക്ഡ് സ്റ്റിക്കർ പതിപ്പിക്കേണ്ടതാണെന്ന് ജോയിന്റ് ആർ ടി ഓഫീസർ അറിയിച്ചു.

