സ്വർണവില കുറഞ്ഞു; പവന് 70,040 രൂപ

സ്വർണവില കുറഞ്ഞു. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. സ്വര്‍ണവില കൈയിലൊതുങ്ങാതെ കുതിക്കുമെന്ന ഘട്ടത്തിൽ നിന്ന കഴിഞ്ഞ ഏപ്രിൽ 23 മുതലാണ് ആശ്വാസകരമായ രീതിയിൽ വില കുറയാൻ ആരംഭിച്ചത്. ആറു ദിവസത്തോളം സ്വർണവിലയിൽ കുറവ് സംഭവിച്ചെങ്കിലും പിന്നെയും നേരിയ വർധന വിലയിൽ സംഭവിച്ചിരുന്നു. അതിനുശേഷമാണ് ഒറ്റയടിക്ക് ഇത്രയും വലിയൊരു താഴ്ച സ്വർണവിലയിൽ സംഭവിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് സ്വർണവിലിയലെ വർധനവിന് കാരണമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

