ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക് തല പഠനോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക് തല പഠനോത്സവം സംഘടിപ്പിച്ചു. കാപ്പാട് ബീച്ചിൽ നടന്ന പരിപാടിയുടെ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായിരുന്നു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ജീവാനന്ദൻ, കെ അഭിനീഷ്, കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ടി എം കോയ, ഇ കെ ജുബീഷ്, ഷീബ ശ്രീധരൻ. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബേബി സുന്ദർരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം വി ശിവദാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


പന്തലായനി ബി ആർ സി പരിധിയിലെ ഓരോ വിദ്യാലയത്തിൽ നിന്നും അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട പ്രദർശന ഇനങ്ങളും സ്റ്റേജ് ഇനങ്ങളുമാണ് അവതരണത്തിനായി എത്തിയത്. പന്തലായനി ബി പി സി മധുസൂദനൻ സ്വാഗതവും ട്രെയിനർ വികാസ് കെ എസ് നന്ദിയും പറഞ്ഞു.

