അരിക്കുളത്ത് കിണറ്റിൽ വീണ പശുവിനെ കരക്കെത്തിച്ചു
 
        കൊയിലാണ്ടി: അരിക്കുളത്ത് കിണറ്റിൽ വീണ പശുവിനെ കരക്കെത്തിച്ചു. ഞായറാഴ്ച വൈകുന്നേരം 3 മണിയോടുകൂടിയാണ് അരിക്കുളം പഞ്ചായത്തിലെ മാപ്പട്ട് എന്ന സ്ഥലത്ത് ദേവി ചാലക്കൽ മീത്തൽ ഹൗസ് എന്നവരുടെ ഒരു വയസ്സ് പ്രായമായ പശു ആണ് കിണറ്റിൽ വീണത്. വീട്ടുപറമ്പിലെ ഏകദേശം 70 അടി താഴ്ചയും ആൾമറയും ഇല്ലാത്ത കിണറാണ്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ അഗ്നിരക്ഷാസേന എത്തി.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ പി എം ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇർഷാദ് പി കെ, ജിനീഷ് കുമാർ എന്നിവർ ബ്രീത്തിങ് അപ്പാര (BA) സെറ്റിന്റെ സഹായത്തോടുകൂടി കിണറ്റിൽ ഇറങ്ങുകയും ഏകദേശം അര മണിക്കൂർ ഓളം സാഹസപ്പെട്ട് പശുവിനെ ബെൽറ്റ് കൊണ്ട് കെട്ടി സേനാംഗങ്ങളുടെയും സഹായത്തോടുകൂടി കരക്കെത്തിക്കുകയും ചെയ്തു. പശുവിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ബിനീഷ് കെ, സനൽരാജ് കെ എം, ഷാജു കെ, ഹോംഗാർഡ് അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.


 
                        

 
                 
                