KOYILANDY DIARY.COM

The Perfect News Portal

യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ രചനാ മത്സരങ്ങൾക്ക് തുടക്കം

കൊയിലാണ്ടി: യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ രചനാ മത്സരങ്ങൾക്ക് തുടക്കം. ജനുവരിയിൽ ഫോർട്ട് കൊച്ചിയിൽ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേറ്റർ ഫെസ്റ്റിവലിൻ്റെ ജില്ലാ തല രചനാ മത്സരങ്ങൾക്ക് കൊയിലാണ്ടി കാപ്പാട് ബീച്ചിൽ തുടക്കമായി. രചനാ മത്സരങ്ങളുടെ ജില്ലാ തല ഉദ്ഘാടനം എഴുത്തുകാരൻ വി ആർ സുധീഷ് നിർവ്വഹിച്ചു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു.
കവി സത്യചന്ദ്രൻ പൊയിൽക്കാവ്, ചലച്ചിത്ര താരം ഭാസ്ക്കരൻ വെറ്റിലപ്പാറ, നാടക പ്രവർത്തകൻ രവി കാപ്പാട്, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി അതുൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി പി ബബീഷ് എന്നിവർ സംസാരിച്ചു.
ജില്ലയിലെ 16 ബ്ലോക്കുകളിൽ നിന്നുള്ള മത്സരാർത്ഥികൾ കഥ, കവിത, ഉപന്യാസം, ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. സ്റ്റേജിന മത്സരങ്ങൾ ജനുവരി അഞ്ചിന് കുന്നമംഗലത്ത് നടക്കും. കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതവും കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് കെ കെ സതീഷ് ബാബു നന്ദിയും പറഞ്ഞു.
Share news