KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജന കലോത്സവം സാകല്യം 2024 നാടിൻ്റെ ഉത്സവമായി

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടന്ന വയോജന കലോത്സവം നാടിന് വേറിട്ട അനുഭവമായി. കലോത്സവത്തിൽ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. ചേമഞ്ചേരി പഞ്ചായത്ത് വയോജന ക്ലബ്ബിൻ്റേയും ഇരുപത് വാർഡുകളിലായി രൂപീകരിച്ച 154 വയോജന അയൽസഭകളുടേയും നേതൃത്വത്തിലാണ് പഞ്ചായത്തിലെ എല്ലാ മേഖലകളിൽ നിന്നും വയോജനങ്ങൾ ആഘോഷവേദിയിലേക്കെത്തിയത്.
.
.
കലാ സാഹിത്യ ക്വിസ് മത്സരങ്ങൾ, ചിത്രരചന, ക്ളേമോഡലിംഗ്, ഗ്രൂപ്പ് ഡാൻസ്, സിംഗിൾ ഡാൻസ് നാടോടിപ്പാട്ട്, തിരുവാതിരക്കളി, സ്കിറ്റ്, മോണോ ആക്ട്, പ്രഛന്ന വേഷം ഒപ്പന എന്നീ ഇനങ്ങളിലായി നിരവധി വയോജനങ്ങൾ മത്സരത്തിൽ പങ്കെടുത്ത്കൊണ്ട് അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.
.
.
പൂക്കാട് എഫ് എഫ് ഹാളിൽ സംഘടിപ്പിച്ച കലോത്സവം സിനിമാ സീരിയൽ ആർട്ടിസ്റ്റ് ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ,  ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ടി അനിൽകുമാർ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾ ഹാരിശ്, സന്ധ്യ ഷിബു, അതുല്യ ബൈജു, വയോജന ക്ലബ് പ്രസിഡണ്ട് ടി കെ ദാമോധരൻ സെക്രട്ടറി ടി വി ചന്ദ്രഹാസൻ എന്നിവർ സംസാരിച്ചു.
.
.
ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ കെ.ആർ സ്വാഗതവും പി.സി സതീഷ്ചന്ദ്രൻ നന്ദിയും പറഞ്ഞു. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ വിതരണം ചെയ്തു.
Share news