കോംകോസ് കൊയിലാണ്ടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കോംകോസ്) ഒരുക്കുന്ന കൊയിലാണ്ടി ഫെസ്റ്റിന് ആവേശകരമായ തുടക്കം. കൊയിലാണ്ടി മുത്താമ്പി റോഡില്‍ ടോള്‍ബൂത്തിനു സമീപം ആരംഭിച്ച ഫെസ്റ്റ് നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷനായി.
.

.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, നഗരസഭ ഉപാധ്യക്ഷൻ അഡ്വ. കെ. സത്യൻ, കെ. ഷിജു, ഇ.കെ. അജിത്ത്, പി. രത്നവലി, വി.പി. ഇബ്രാഹിംകുട്ടി, പി. വിശ്വൻ, കെ. ദാസൻ, എസ്. സുനിൽമോഹൻ, കെ. വിജയൻ , എ. ലളിത, കോമത്ത് വത്സൻ, സി.കെ മനോജ്, എം.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉച്ചക്ക് 3 മണി മുതൽ രാത്രി 9-30 വരെയാണ് പ്രദർശന സമയം.
