KOYILANDY DIARY.COM

The Perfect News Portal

ഹസ്ത പ്രസംഗ പരിശീലന കോഴ്സ് ആരംഭിച്ചു 

പേരാമ്പ്ര: ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് രാഷ്ട്രീയ പാഠശാലയുടെ നേതൃത്വത്തിൽ പ്രസംഗ പരിശീലന കോഴ്സ് ആരംഭിച്ചു. ഏഴ് ദിവസങ്ങളിലായി ഏഴ് സെഷനുകളിലായിട്ടാണ് പ്രസംഗ പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നത്. അൻപത് പേർക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നത്. പരിശീലന കോഴ്സിന്റെ ഉദ്‌ഘാടനം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കാവിൽ പി മാധവൻ ഉദ്‌ഘാടനം ചെയ്തു.
രാഷ്ട്രീയ പാഠശാല കോ ഓർഡിനേറ്റർ വി കെ രമേശൻ അധ്യക്ഷത വഹിച്ചു. ഹസ്ത ചെയർമാൻ മുനീർ എരവത്ത്, ഒ എം രാജൻ മാസ്റ്റർ, എൻ കെ കുഞ്ഞബ്ദുള്ള, കെ വി ശശികുമാർ, ഇ എം പദ്മിനി, കെ പി സുലോചന, ബാബു ചാത്തോത്ത്, പി ഷിജിന, ഗീത കല്ലായി എന്നിവർ സംസാരിച്ചു. വിനോദ് മെക്കോത്ത് പരിശീലന ക്യാമ്പിന് നേതൃത്വം നൽകി.
Share news