KOYILANDY DIARY

The Perfect News Portal

മുന്തിരിയുടെ ഗുണങ്ങളെക്കുറിച്ചറിയൂ

  • സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവസംബന്ധമായ തകരാറുകള്‍ യുവതികളില്‍ കണ്ടുവരുന്ന ഹിസ്റ്റീരിയ എന്നിവയ്ക്ക് മുന്തിരി ഔഷധമായി ഉപയോഗിക്കാറുണ്ട്.
  • രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയ്ക്ക് മുന്തിരി അത്യുത്തമമാണ്. ദഹനപ്രക്രിയയെ വളരെയധികം സഹായിക്കുന്ന ഈ പഴം അഗ്നിമാന്ദ്യം ഉള്ളവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
  • ശരിയായ ശോധനയില്ലാതെ, ആഹാരത്തോടു വിരക്തി തോന്നുന്നവര്‍ നിത്യവും മുന്തിരി കഴിച്ചു നോക്കൂ. ഫലം ഉറപ്പാണ്.
  • തലവേദന, ചെന്നിക്കുത്ത്, ഹൃദയപേശികള്‍ക്കുണ്ടാകുന്ന വേദന, നെഞ്ചിടിപ്പ് എന്നിവക്ക് മുന്തിരിനീര് ആശ്വാസം നല്‍കും.
  • രക്തപിത്തത്തിന് ഉണങ്ങിയ മുന്തിരി കുരുവും ഞെട്ടുംകളഞ്ഞ് കഷായം വച്ച്‌ പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ മതി, രോഗം ശമിക്കും, കടുക്ക, തേന്‍, മുന്തിരി എന്നിവ ചേര്‍ത്ത് കഴിച്ചാല്‍ അമ്ലപിത്തം മാറിക്കിട്ടും.
  • മുന്തിരി, കരിഞ്ചീരകം, നെല്‍പ്പൊരി എന്നിവ കഷായം വച്ച്‌ ഏലത്തരി മേമ്ബൊടി ചേര്‍ത്തു കഴിച്ചാല്‍ വിക്ക് കുറയുമെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു.
  • മുന്തിരി, അമൃത്, കുമിള്‍ വേര്, ബ്രഹ്മി, നറുനീണ്ടിക്കിഴങ്ങ് എന്നിവ കഷായം വച്ച്‌ ശര്‍ക്കര മേമ്ബൊടിയായി ചേര്‍ത്ത് കഴിച്ചാല്‍ വാതപ്പനിക്ക് ആശ്വാസം ലഭിക്കും.
  • മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം ശമിക്കാന്‍ മുന്തിരി നീരുകൊണ്ട് നസ്യം ചെയ്താല്‍ മതി.
  • ആസ്തമക്ക് നിത്യവും മുന്തിരിച്ചാര്‍ കുടിക്കുന്നത് ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *