KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം; ടി.പി. രാമകൃഷ്ണൻ

സാമൂഹികാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളേയും കുതിപ്പുകളേയും തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി ഫാർമസിസ്റ്റുകൾ രൂപീകരിച്ച പ്രോഗ്രസീവ് ഫാർമസിസ്റ്റ് ഫോറം ചാരിറ്റബിൾ സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പാലിയേറ്റീവ് – സർജിക്കൽ ഉപകരണങ്ങളുടെ വിതരണം സിഐടിയു ജില്ലാ ജനറൽ സിക്രട്ടറി പി കെ മുകുന്ദൻ നിർവഹിച്ചു. ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗത്വ വിതരണം കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി. നവീൻ ചന്ദ്  ഉദ്ഘാടനം ചെയ്തു. പ്രോഗ്രസീവ് ഫാർമസിസ്റ്റ് ഫോറം ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി എം.ജിജീഷ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഫാർമസി കൗൺസിൽ അംഗങ്ങളായ എം.ആർ അജിത്ത് കിഷോർ, വി.കെ സജില, കെ.ടി വി രവീന്ദ്രൻ, മുൻ ഫാർമസി കൗൺസിൽ അംഗം സി.ബാലകൃഷണൻ, ജയചന്ദ്രൻ പൊൻമിളി, വിമല വിജയൻ മലപ്പുറം, പി. ജെ. അൻസാരി, അബ്ബാസ് മാസ്റ്റർ സുരക്ഷ പാലിയേറ്റീവ്, ബിജുലാൽ തിരുവനന്തപുരം, വിജയകുമാർ ടീ കണ്ണൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ സൊസൈറ്റി ട്രഷറർ നവീൻലാൽ പടിക്കുന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. മഹമൂദ് മൂടാടി സ്വാഗതവും എസ് ഡി സലീഷ് കുമാർ നന്ദിയും പറഞ്ഞു. 

Advertisements
Share news