KOYILANDY DIARY

The Perfect News Portal

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി: പൾസ് പോളിയോ ഇമ്മ്യൂനൈസേഷൻ ജില്ലാതല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു. പൂക്കാട് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകിയാണ് എം.എൽ.എ ജില്ലാതല ഉത്ഘാടനം നിർവഹിച്ചത്. പരിപാടിയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി . ബാബുരാജ് അധ്യക്ഷത വഹിച്ചു.

അഞ്ച്‌ വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങളും മാർച്ച് 3, 4, 5 തീയതികളിൽ നടക്കുന്ന പരിപാടിയിൽ ജീവന്റെ രണ്ട്‌തുള്ളി പോളിയോ മരുന്ന് സ്വീകരിച്ച് പോളിയോ നിർമ്മാർജ്ജന യജ്ഞത്തിൽ പങ്കാളികളാവണമെന്ന് അറിയിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥിയായി.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. രാജേന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ പൾസ്‌ പോളിയോ ഇമ്മ്യൂനൈസേഷൻ പരിപാടിയുടെ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, പന്തലയനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബിനീഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ,
Advertisements
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷീബ ശ്രീധരൻ, കെ.ടി.എം കോയ, എം.പി മൊയ്തീൻ കോയ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അതുല്യ ബൈജു, വാർഡ് മെമ്പർ  വിജയൻ കണ്ണഞ്ചേരി, സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ജോയ് തോമസ്, പി.എച്ച്.എൻ.എസ് സ്വപ്ന കെ.വി എന്നിവർ സംസാരിച്ചു.  തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഷീബ കെ.ജെ പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.