KOYILANDY DIARY.COM

The Perfect News Portal

മൂടാടിയിൽ വിവിധങ്ങളായ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്തിൽ കടലൂർ ജനകീയാരോഗ്യ കേന്ദ്രവും, കുടുംബശ്രീ വെജിറ്റബിൾ കിയോസ്കും മന്തി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ കെ. ദാസൻ്റെ ആസ്തി വികസന ഫണ്ടിൽനിന്ന് നിർമ്മിച്ച കടലൂർ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെയും, മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച ഗ്രാമചന്ത കുടുംബശ്രീ വെജിറ്റബിൾ കിയോസ്കിൻ്റെയും ഉദ്ഘാടനമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചത്. വഴിയോര വിശ്രമ കേന്ദ്രത്തിൻ്റ പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എയും നിർവ്വഹിച്ചു.
പഞ്ചായത്തിലെ എല്ലാ വീടുകളിലും ഖരമാലിന്യശേഖരണ സംവിധാനമായ ബാഗ് വിതരണം ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവ്വഹിച്ചു. കുടുംബശ്രീ സംരഭങ്ങൾക്ക് വനിത വികസന കോർപ്പറേഷൻ അനുവദിച്ച ഒന്നര കോടി രൂപയുടെ ലോൺ കുടുംബശ്രീ എക്സിക്യുട്ടിവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് നിർവ്വഹിച്ചു. മഹാത്പുരസ്കാരം നേടിയതിന് പ്രവർത്തിച്ച ജീവനക്കാരെ മന്ത്രി അനുമോദിച്ചു. ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു.
മുൻ എം എൽ എ കെ. ദാസൻ, ഡി.എം.ഒ ഡോ. രാജേന്ദ്രൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ സിന്ധു, ഹരിത കേരള മിഷൻ കോഡിനേറ്റർ പി.ടി.പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ,   സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജി വാനന്ദൻ മാസ്റ്റർ, എം.കെ.മോഹനൻ എം.പി, അഖില ടി.കെ, ഭാസ്കരൻ, സുഹറ ഖാദർ, മെമ്പർമാരായ ലതിക പുതുക്കുടി, റഫീഖ് പുത്തലത്ത്,  പാർട്ടി നേതാക്കളായ വി.വി. സുരേഷ്, സന്തോഷ് കുന്നുമ്മൽ, കെ.എം. കുഞ്ഞിക്കണരൻ, സി.കെ.അബുബക്കർ, എം.ബാലകൃഷ്ണൻ, പി.എം.ബി നടേരി സിറാജ് മുത്തായം, റസൽ നന്തി എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് സി.കെ. ശ്രീകുമാർ സ്വാഗതവും സെക്രട്ടറി എം.ഗിരീഷ് നന്ദിയും പറഞ്ഞു.
Share news