KOYILANDY DIARY

The Perfect News Portal

വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ 5 വനിതകൾ

വടകര: വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ വടകരയിലെ 5 വനിതകൾ. വിദ്യാഭ്യാസ മേഖലയിൽ എ.ഐയുടെ സാധ്യതകൾ സമന്വയിപ്പിച്ച് പുതു വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിജയഗാഥ രചിക്കാൻ ഒരുങ്ങുകയാണ് വടകരയിലെ 5 വനിതാ സംരംഭകർ. ‘യു സ്ലോട്ട് എ ഐ എനാബ്ൾഡ്  എജു ടെക് ‘എന്ന സ്ഥാപനത്തിലൂടെ വിദ്യാഭ്യാസരംഗത്ത് കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിച്ച് ഓരോ കുട്ടിയുടെയും അഭിരുചിക്കനുസൃതമായ ക്ലാസുകൾ നൽകാനാണ് യു സ്ലോട്ട് ലക്ഷ്യമാക്കുന്നത്.
എൽ.കെ.ജി മുതൽ പ്ലസ് ടു വരെയും അതിനുമുകളിലേക്കും, ഏതൊരു പ്രൊഫഷണൽ കോഴ്സിനും ആവശ്യമായ ട്യൂഷൻ നൽകുന്നതിനു പുറമേ മാർഷ്യൽ ആർട്സ്, സംഗീതം, ചിത്രകല, റോബോട്ടിക്സ്, കോഡിങ് തുടങ്ങി കുട്ടികൾക്ക് തങ്ങളുടെ അഭിരുചികൾ പരിപോഷിപ്പിക്കാൻ ആവശ്യമായ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ ക്ലാസുകൾ ഇൻഫിനിറ്റി ടീച്ചേർസ് പൂളിൻറെ സഹായത്തോടെ യൂസ്ലോട്ട് സാധ്യമാക്കുന്നു.
Advertisements
ലോകത്തിലെ എല്ലാ കോണുകളിലുമുള്ള വിദ്യാർത്ഥികളെയും ലക്ഷ്യമാക്കുന്ന യൂസ്ലോട്ട് കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾക്കും മറ്റു പ്രശ്നങ്ങൾക്കും ഉൾപ്പെടെ പരിഹാരം ഒരുക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ കുട്ടികളുടെ  ആമസോൺ ആയി മാറാൻ പോവുകയാണ് യൂസ്ലോട്ട് എന്ന് ഇതിൻറെ സ്ഥാപകരായ സാജിത, മുഹ്സിന, മുബീന, ജാസിറ, വിസ്മയ എന്നിവർ ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.