KOYILANDY DIARY.COM

The Perfect News Portal

ജലാശയങ്ങളിലെ വളപ്പ് മത്സ്യ കൃഷി – കരിമീൻ കുഞ്ഞ് നിക്ഷേപ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജലാശയങ്ങളിലെ വളപ്പ് മത്സ്യ കൃഷി – കരിമീൻ കുഞ്ഞ് നിക്ഷേപ ഉദ്ഘാടനം കൊയിലാണ്ടി MLA  കാനത്തിൽ ജമീല നിർവഹിച്ചു. കൊയിലാണ്ടി – അണേലക്കടവ് ഭാഗത്ത്‌ നടന്ന പരിപാടിയിൽ മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് അധ്യക്ഷത വഹിച്ചു. 
കൂട് മത്സ്യകൃഷിയുടെയും കുളത്തിലെ മത്സ്യ കൃഷിയുടെയും സമിശ്ര രൂപമായ വളപ്പ് മത്സ്യ കൃഷി കൊയിലാണ്ടി അണേല കടവ് ഭാഗത്തെ ശ്രീഷിത്, രാമകൃഷ്ണൻ, മോഹനൻ, ശിവൻ എന്നിവർ ചേർന്നാണ് നടത്തുന്നത്. 2500 കരിമീൻ കുഞ്ഞുങ്ങളെയാണ് വളപ്പ് മത്സ്യ കൃഷിയിൽ നിക്ഷേപിച്ചത്. 1.75 ലക്ഷം യൂണിറ്റ് കോസ്റ്റ് വരുന്ന പദ്ധതിക്ക് 60% വരെ സബ്‌സിഡി ലഭ്യമാകുന്നതാണ് പദ്ധതി.
നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, വാർഡ് കൗൺസിലർ എം പ്രമോദ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി എന്നിവർ സംസാരിച്ചു. പ്രോഗ്രാമിം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, വി സുനീർ സ്വാഗതവും ആതിര നന്ദിയും പറഞ്ഞു. 
Share news