KOYILANDY DIARY.COM

The Perfect News Portal

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു

കോഴിക്കോട്‌: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (എപി) വിഭാഗം ജനൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കോഴിക്കോട് ജില്ലയിൽ വിവിധ പരിപാടികൾക്കെത്തിയപ്പോഴാണ്‌ മർകസിൽ കാന്തപുരത്തെ സന്ദർശിച്ചത്‌.  അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച  ഹൃദ്യമായ അനുഭവമായിരുന്നുവെന്നും തിരക്കുകൾക്കിടയിലും എത്തിയതിലുള്ള സന്തോഷം അറിയിച്ചതായും കാന്തപുരം പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ്വൈഎസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് കക്കാട്, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ് എന്നിവർ സന്നിഹിതരായിരുന്നു.

Share news