KOYILANDY DIARY.COM

The Perfect News Portal

തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജാഥക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: മത്സ്യ തൊഴിലാളി ഫെഡറേഷൻ ജാഥക്ക് കൊയിലാണ്ടിൽ സ്വീകരണം നൽകി. കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യവുമായി മത്സ്യതൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) നേതൃത്വത്തിൽ സംസ്ഥാന പ്രസിഡണ്ട് കൂട്ടായി ബഷീർ നയിക്കുന്ന ജാഥയ്ക്ക് കൊല്ലം അരയൻകാവ് ബീച്ചിൽ സ്വീകരണം നൽകി. പി പി രാജീവൻ അധ്യക്ഷനായി.
ജാഥാലീഡർക്കുപുറമെ, ഡെപ്യൂട്ടി ലീഡർ കെ ദാസൻ, കാനത്തിൽ ജമീല എം എൽ എ, മേലടി നാരായണൻ, ടി കെ ചന്ദ്രൻ, സി അശ്വനിദേവ്, വി കെ മോഹൻദാസ് സി എം സുനിലേശൻ എന്നിവർ സംസാരിച്ചു. എ പി ഉണ്ണികൃഷ്‌ണൻ സ്വാഗതവും, ജെഷിത നന്ദിയും പറഞ്ഞു.
Share news