KOYILANDY DIARY.COM

The Perfect News Portal

ബിജെപിക്ക്‌ തിരിച്ചടി; ആന്ധ്രയിൽ പവൻ കല്ല്യാണിന്റെ ജനസേന പാർട്ടി എൻഡിഎ വിട്ടു

അമരാവതി: ആന്ധ്രാപ്രദേശിൽ എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നുവെന്ന്‌ നടനും ജനസേന പാർട്ടി നേതാവുമായ പവൻ കല്ല്യാൺ. ബിജെപി ബന്ധം വിട്ട്‌ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി സഖ്യമുണ്ടാക്കുമെന്ന്‌ പവൻ കല്ല്യാൺ പറഞ്ഞു. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.

‘ടിഡിപി ശക്തമായ പാര്‍ട്ടിയാണ്. വികസനത്തിനും സംസ്ഥാനത്തിന്റെ മികച്ച ഭരണ നിര്‍വ്വഹണത്തിനും ആന്ധ്രപ്രദേശിന് ടിഡിപി ആവശ്യമാണ്. ഇന്ന് ടിഡിപി പോരാട്ടത്തിലാണ്. അവര്‍ക്ക് ‘ജനസൈനികരു’ടെ യുവരക്തം ആവശ്യമാണ്. ടിഡിപിയും ജനസേനയും ഒരുമിച്ച് നിന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് മുങ്ങും’, പൊതുയോഗത്തില്‍ സംസാരിക്കവേ പവന്‍ കല്യാണ്‍ പറഞ്ഞു.

Share news