KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.എസ്.പി.യു. ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും മോട്ടിവേഷൻ ക്ലാസും നടന്നു

തലശ്ശേരി: കെ.എസ്.എസ്.പി.യു. ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും മോട്ടിവേഷൻ ക്ലാസും നടന്നു. തലശ്ശേരി ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു.  മാനസികാരോഗ്യവും ശാരീരികാരോഗ്യവും ചേർത്ത് പിടിച്ചാൽ ജീവിതസായാഹ്നം പുലരിക്ക് തുല്യമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. 
തോപ്പിൽ അമീറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.”വയോജനങ്ങളും ആരോഗ്യപ്രശ്നങ്ങളും” എന്ന വിഷയത്തിൽ രോഷിത ടീച്ചർ ക്ലാസെടുത്തു. കെ. കെ വിനോദ് കുമാർ, എം. വി ബാലറാം, എൻ.എ. കുൽസൻ ബീവി ടീച്ചർ, എം. സി. രാജൻ, കനകരാജ് എന്നിവർ സംസാരിച്ചു. സദസ്സിൻറെ ശ്രദ്ധാപൂർവ്വമുള്ള ഇരിപ്പും, ക്രിയാത്മക പ്രതികരണവും, പരിപാടിയെ വേറിട്ട ഒന്നാക്കി മാറ്റി.
Share news