ശുചിത്വ വാരം: കൊയിലാണ്ടി പട്ടണത്തിൽ ശുചീകരണം നടത്തി
കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം: ശുചിത്വ വാരത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ എൻഎസ്എസ്, എസ്.പി.സി, എൻ.സി.സി വിദ്യാർത്ഥികളുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. ടൗൺഹാൾ പരിസരം, ബസ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത് .

ശുചീകരണ പ്രവർത്തി നഗരസഭ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില അധ്യക്ഷത വഹിച്ചു. ശുചിത്വ പ്രതിജ്ഞ നഗരസഭാ ചെയർപേഴ്സൺ സുധ കെ പി ചൊല്ലി കൊടുത്തു. ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ മരുതേരി നന്ദിയും പറഞ്ഞു.
