KOYILANDY DIARY.COM

The Perfect News Portal

കാറ്റിലും മഴയിലും ഫൈബർ വളളം തകർന്നു

ഒഞ്ചിയം: കാറ്റിലും മഴയിലും ഫൈബർ വളളം തകർന്നു. ചോമ്പാല ഹാർബറിൽ കെട്ടിയിട്ട ഫൈബർ വള്ളം തലശേരി സി വി പാർക്കിനു സമീപത്താണ് തകർന്ന നിലയിൽ കണ്ടെത്തിയത്.  കുരിയാടി രഞ്ജിത്തിൻറെ ഉടമസ്ഥതയിലുള്ള വള്ളമാണ്‌ തകർന്നത്‌.
വ്യാഴാഴ്‌ച ഹാർബറിൽ കെട്ടിയിട്ട വള്ളം കാണാതായിരുന്നു. കോസ്റ്റൽ ഗാർഡും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ്‌ വെള്ളിയാഴ്ച രാവിലെ തകർന്ന നിലയിൽ കണ്ടത്‌. എൻജിനും വലയും കാമറയും നശിച്ചു. ഏഴുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 

Share news