KOYILANDY DIARY.COM

The Perfect News Portal

ഇരുചക്രവാഹനം മോഷ്‌ടിച്ച യുവാവിനെ പിടികൂടി

കോഴിക്കോട്: നിർത്തിയിട്ടിടത്തുനിന്ന്‌ ഇരുചക്രവാഹനം മോഷ്‌ടിച്ച യുവാവിനെ പിടികൂടി. നഗരത്തിലെ സംഗം തിയറ്ററിനുസമീപം പാർക്കിങ്ങിൽ നിർത്തിയിട്ട ഇരുചക്രവാഹനം മോഷണം നടത്തിയ തലശേരി സ്വദേശി ഇസ്മയിലിനെയാണ് (35) ടൗൺ അസിസ്റ്റന്റ് കമീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.
ബീച്ചിൽ നടത്തിയ വാഹന പരിശോധനയിൽ  ഇരുചക്രവാഹനം പ്രതിയിൽനിന്ന്‌ പൊലീസ് കണ്ടെടുത്തു. മോഷ്ടിച്ച വാഹനം പൊലീസ് തിരിച്ചറിയാതിരിക്കാൻ നമ്പർ മാറ്റിയാണ് പ്രതി നഗരത്തിലൂടെ സഞ്ചരിച്ചിരുന്നത്. വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ മൊബൈൽ ഫോൺ മോഷണക്കേസിൽ പ്രതിയാണ് ഇയാൾ. സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി കെ സുജിത്ത്, പി ഷാഫി, ടൗൺ പൊലീസ് സ്റ്റേഷനിലെ വിജീഷ്, പ്രവീൺകുമാർ എന്നിവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.

 

Share news