KOYILANDY DIARY.COM

The Perfect News Portal

എം.ഡി.എം.എ യും, കഞ്ചാവും കൈവശം വെച്ചതിന് മറ്റൊരു പ്രതികൂടി അറസ്റ്റിൽ

കൊയിലാണ്ടി: വീട്ടിനു സമീപം നിർത്തിയിട്ട കാറിൽ നിന്നും എം.ഡി.എം എ യും, കഞ്ചാവും പിടികൂടിയ സംഭവത്തിൽ മറ്റൊരാളെകൂടി അറസ്റ്റ് ചെയ്തു. നടുവത്തൂർ മീത്തലെ മാലാടി അഫ്സൽ ആണ് അറസ്റ്റിലായത്.  കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27) നെ നേരത്തെ വീട്ടിൽ വെച്ച് പിടികൂടിയിരുന്നു. സനലിൻ്റെ വീട്ടിനു സമീപം നിർത്തിയിട്ട KL 18.D -5681 നമ്പർ കാറിൽ നിന്നാണ് 830 മില്ലിഗ്രാം എംഡിഎംഎ യും, 3. 4. ഗ്രാം കഞ്ചാവും പിടികൂടിയത്.

ഇന്നലെ രാത്രി കൊയിലാണ്ടി പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ എം. വി. ബിജു.എസ്.ഐ.മാരായ അനീഷ് വടക്കയിൽ, എം.പി. ശൈലേഷ്, എസ്.സി.പി.ഒ.മാരായ ജലീഷ് കുമാർ, രഞ്ജിത് ലാൽ, അജയ് രാജ്, മനോജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കാറും പോലീസ് കസ്റ്റഡിയിലാണുള്ളത്.

Share news