KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം ട്രാഫിക് പോലീസ് സ്റ്റേഷൻ പരിസരത്ത് വൃക്ഷതൈ നട്ടു കൊണ്ട് ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ വി.കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഭരതൻ അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് കവലാട്, ചേനോത്ത് ഭാസ്കരൻ, കെ .ടി.ഗംഗാധരൻ, മുചുകുന്ന് ഭാസ്കരൻ, ജയൻ വരിക്കോളി, പി.കെ. യമുന, കെ. കെ. രാജീവൻ, എം.പി. ദീപ, ചെയങ്ങത്ത് ഗംഗാധരൻ എന്നിവർ സംസാരിച്ചു, പരിപാടിയോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും, പ്രഭാഷണവും നടത്തി.

Share news