KOYILANDY DIARY

The Perfect News Portal

അഗ്നിസുരക്ഷ പ്രഥമശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നടത്തി

അഗ്നിസുരക്ഷ പ്രഥമശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നടത്തി. ‘ഗ്രാമോദയ സ്വയംസഹായ സംഘം’കാറലാപൊയിൽ, പറമ്പിന്റെ മുകൾ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
Advertisements
ദിനംപ്രതി പലതരം അപകടങ്ങൾ നമ്മുടെ ചുറ്റുപാടിലും നടന്നുകൊണ്ടിരിക്കുന്നത് ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ പകച്ചു നിൽക്കാതെ കൃത്യമായി ഇടപെടുന്നതിനും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന് സുരക്ഷിതം നൽകുന്നതിനും വേണ്ടിയാണ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്ന് ASTO പ്രമോദ് അഭിപ്രായപ്പെട്ടു.
Advertisements
തീപിടുത്തം, കിണർ അപകടങ്ങൾ, ഗ്യാസ് സിലിണ്ടർ ലീക്ക് തുടങ്ങിയ അപകടങ്ങൾ ഉണ്ടായാൽ ഫസ്റ്റ്എയ്ഡ് നൽകുന്നതിനെപ്പറ്റിയും വിശദമായി ക്ലാസിൽ വിശദീകരിച്ചു. ശേഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്വയംസഹായ സംഘത്തിന്റെ ഉപഹാരം പ്രമോദ് പി കെ സമ്മാനിച്ചു. നൂറിലേറെപ്പേർ പരിപാടിയിൽ.