KOYILANDY DIARY.COM

The Perfect News Portal

SSLC വിജയികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

SSLC വിജയികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസിൻ്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ പി. ശ്യാമള നിർവഹിച്ചു. ചടങ്ങിൽ ആർ.എസ്.രജീഷ് അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് സ്കൂൾ കരിയർ ഗൈഡ് ജി.എസ്.അംബരീഷ് ക്ലാസ് നയിച്ചു. SSLC ക്ക്‌ ശേഷമുള്ള വിവിധ കോഴ്സുകളെക്കുറിച്ചും തൊഴിൽ സാധ്യതകളെപ്പറ്റിയും ക്ലാസിൽ ബോധവത്കരണം നടത്തി. ഒപ്പം പ്ലസ് വൺ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കുന്നതിനെ കുറിച്ചുള്ള വിശദീകരണവും നൽകി. സി.വി അനിൽകുമാർ ആശംസകളർപ്പിച്ച് സംസാരിച്ചു.
Share news