KOYILANDY DIARY.COM

The Perfect News Portal

തൃപ്പൂണിത്തുറയിൽ അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: തൃപ്പൂണിത്തുറയിൽ അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിൻ്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. കാലിനും തലയ്ക്കും പരിക്കേറ്റ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർ അമിത വേഗത്തിലായിരുന്നു എന്നാണ് പൊലീസ് നിഗമനം. കാർ ഡ്രെെവർ വടുതല കടവിൽ ബോസ്കോ ഡിക്കോത്തയെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ വീട്ടുസാധനങ്ങൾ കുത്തി നിറച്ച നിലയിലായിരുന്നു. വലിയ സാധനങ്ങൾ ഗുഡ്സ് വണ്ടിയിൽ മാത്രമേ കയറ്റാൻ പാടൂള്ളൂ എന്ന നിയമം നിലനിൽക്കെയാണ് കാറിൽ സാധനങ്ങൾ കുത്തിനിറച്ചു നിരത്തിലൂടെ പോയത്.

Share news