പരാതിക്കാരിൽ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയ വനിതാ എ.എസ്.ഐ അറസ്റ്റില്‍
പരാതിക്കാരിൽ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയ വനിതാ എ.എസ്.ഐ അറസ്റ്റില്‍. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ ആര്യശ്രീ (47) യെയാണ് ഒറ്റപ്പാലം സി.ഐ സുജിത്ത് അടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
ഒറ്റപ്പാലം സ്വദേശിയുടെ കയ്യില്‍ നിന്നും അഞ്ച് ലക്ഷം രൂപയും പഴയന്നൂര്‍ സ്വദേശിയായ സ്ത്രീയില്‍ നിന്നും 93 പവനും ഇവർ തട്ടിയതായാണ് പരാതി ഉയര്‍ന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

