KOYILANDY DIARY.COM

The Perfect News Portal

അടിമാലിയിൽ ടൂറിസ്‌റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

അടിമാലി: കോളനി പാലത്തിന് സമീപം ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. എരുമേലി സ്വദേശി കാർത്തിക് (20), തൃശൂർ സ്വദേശി അരവിന്ദ് (20) എന്നിവരാണ് മരണപ്പെട്ടത്. വെള്ളി രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.


മൂന്നാർ സന്ദർശിച്ച് തിരികെ മടങ്ങവെയാണ് അപകടം. രണ്ടു ബൈക്കുകളായി നാല് അംഗ സംഘമാണ് മൂന്നാർ സന്ദർശനത്തിന് എത്തിയത്. അപകടം നടന്ന ഉടനെ ഇരുവരെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസെത്തി ഇവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം കാക്കനാടിലെ കോഫി ഷോപ്പ് ജീവനക്കാരൻ ആണ് അരവിന്ദ്. കാർത്തിക്ക് വിദ്യാർത്ഥിയും.

Share news