അംബേദ്കർ ജയന്തി ദിനം: അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ദിനത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ പുഷ്പാർച്ചന, അനുസ്മരണം, സെമിനാർ എന്നിവയും നടന്നു. “അംബേദ്കറും ഭരണഘടനയും” എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ മുൻ എം.എൽ.എ. പി. വിശ്വൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് കെ. കെ. ഭരതൻ അധ്യക്ഷ വഹിച്ചു. ചേനോത്ത് ഭാസ്കരൻ, നാസർ കാപ്പാട്, പി. കെ. ശ്രീധരൻ, കരുവാണ്ടി നാരായണൻ, പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വയോജന വേദി കൺവീനർ കെ. ടി. ഗംഗാധരൻ സ്വാഗതവും മുചുകുന്ന് ഭാസ്കരൻ നന്ദിയും പറഞ്ഞു.


