KOYILANDY DIARY.COM

The Perfect News Portal

കായംകുളത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയ 3 സ്കൂൾ കുട്ടികൾ മുങ്ങി മരിച്ചു

കായംകുളത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയ 3 സ്കൂൾ കുട്ടികൾ മുങ്ങി മരിച്ചു.ആലപ്പുഴ:  കാർത്തികപ്പള്ളി മഹാദേവി കാട് പാരൂർ പറമ്പിൽ ദേവപ്രദീപ് ( 14), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു നാരായണൻ (15), ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണ (14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് 3 മണിയോടെയാണ് ഇവരെ കാണാതാവുകയായിരുന്നു. ഇവർ ഒരേ സ്ഥാപനത്തിലാണ് ട്യൂഷന് പോകുന്നത്.

വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ കുട്ടികൾ  കായലിനരികിൽ നിൽക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. വീട്ടിലെത്താത്തതിനെ തുടർന്ന് സന്ധ്യയോടെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. തുടർച്ചയായി ഫോൺ ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോൾ ഇവരുടെ വസ്ത്രം കാണുകയും. തുടർന്ന്, കായംകുളത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രിയോടെയാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചിൽ തുടർന്നു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്ന് മൃതദേഹങ്ങളും കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 3 പേര്‍ക്കും നീന്താന്‍ അറിയുമായിരുന്നില്ല. വേനല്‍ക്കാലമായതിനാല്‍ കായലില്‍ വെള്ളം കുറവായിരിക്കവായിരിക്കുമെന്ന് വിചാരിച്ചാകാം കുട്ടികള്‍ കായലിലിറങ്ങിയതെന്നാണ് കരുതുന്നത്.

Advertisements
Share news