KOYILANDY DIARY.COM

The Perfect News Portal

കോവിഡ്‌ കുതിച്ചുയരുന്നു ; ആകെ രോഗികൾ 25,587 ആയി

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ പ്രതിദിന എണ്ണത്തിൽ വൻ കുതിപ്പ്‌. വ്യാഴാഴ്‌ച 5,335 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ആറുമാസത്തെ ഏറ്റവും ഉയർന്നനിരക്കാണിത്‌. ആകെ രോഗികൾ 25,587 ആയി. 13 മരണം റിപ്പോർട്ട്‌ ചെയ്‌തു. പൊതുസ്ഥിതി വിലയിരുത്തി മാർഗനിർദേശം പുതുക്കുന്നതിന്‌ മുന്നോടിയായി കേന്ദ്രആരോഗ്യമന്ത്രി മൺസൂഖ്‌ മാണ്ഡവ്യ ഓൺലൈൻ യോഗം നടത്തും. അണുബാധയില്ലങ്കിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Share news