ഉത്സവ സീസണിൽ 32 അധിക സർവീസുമായി കെഎസ്‌ആർടിസി
അവധിക്കാലത്ത് ഇതരസംസ്ഥാനങ്ങളിലെ മലയാളികൾക്കായി 32 അധിക സർവീസുമായി കെഎസ്‌ആർടിസി. ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്കാണ് സർവീസ്. ഏപ്രിൽ, മെയ് മാസങ്ങളിൽ എല്ലാ ദിവസവുമുണ്ടാകും. യാത്രാദുരിതം കൂടിയിട്ടും റെയിൽവേ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ മടിക്കുമ്പോഴാണ് കെഎസ്‌ആർടിസിയുടെ ഇടപെടൽ.

കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് ബത്തേരി, മാനന്തവാടി, കുട്ട വഴി ഒമ്പത് ഡീലക്‌സ് ബസുണ്ടാകും. തൃശൂരിൽനിന്ന് ബംഗളൂരുവിലേക്ക് രണ്ട് ഡീലക്‌സ് ബസുണ്ട്. ഇവ കോയമ്പത്തൂർ, സേലം വഴിയാകും. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് കോയമ്പത്തൂർ, സേലം വഴി എട്ട് സർവീസുണ്ടാകും.

