കൊച്ചിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയിൽ
കൊച്ചി: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. മണിയന്‍ (62), ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയന്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണിയനെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. സരോജിനിയെയും മനോജിനെയും വെട്ടേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ പാടുകളുമുണ്ട്.
