KOYILANDY DIARY.COM

The Perfect News Portal

വോട്ടര്‍ ഐഡിയും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍

വോട്ടര്‍ ഐഡിയും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്. ഏപ്രില്‍ ഒന്നിന് സമയ പരിധി അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം ഇറക്കിയത്. 2024 മാർച്ച് 31 വരെയാണ് സമയം നീട്ടിയത്.

ഇലക്‌ട്രേറ്റർമാരുടെ ഐഡൻ്റിറ്റി ഉറപ്പാക്കുകയും വോട്ടർ പട്ടികയിലെ എൻട്രികൾ ആധികാരികമാക്കുകയും ചെയ്യുകയെന്നതാണെന്ന് വോട്ടർ ഐഡിയുമായി ആധാർ നമ്പറുകൾ ബന്ധിപ്പിക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

ഇതിലൂടെ ഒരേ വ്യക്തി ഒന്നിലധികം നിയോജക മണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ ഒരേ നിയോജകമണ്ഡലത്തിൽ ഒന്നിലധികം തവണ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചറിയാനാകുമെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

Advertisements

Share news