KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മുന്‍ തഹസില്‍ദാറും, ഡെപ്യൂട്ടി കലക്ടറുമായിരുന്ന റംല (58) കുഴഞ്ഞുവീണു മരിച്ചു.

കൊയിലാണ്ടി മുന്‍ തഹസില്‍ദാറും, ഡെപ്യൂട്ടി കലക്ടറുമായിരുന്ന റംല (58) കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി എ.ജി പാലസ് നെല്ല്യാടി വീട്ടില്‍ റംലയാണ് മരിച്ചത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെല്യാടി വീട്ടിൽ ഖൻസയുടെയും ഫാത്തിമയുടെയും മകളാണ്.
കോഴിക്കോട് ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറായിരിക്കെയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഏറെക്കാലം കൊയിലാണ്ടി തഹസില്‍ദാറായി സേവനം അനുഷ്ടിച്ചിരുന്നു. വിയ്യൂർ വില്ലേജ് ഓഫീസറായും സേവനമനുഷ്ടിച്ചു. ഭര്‍ത്താവ്: അബ്ബാസ് റിട്ട അധ്യാപകൻ. മക്കൾ: നവീത് ഷെഹിൻ, ഷേഖ. മരുമകൻ: ഇസ്ഹാക്. സഹോദരങ്ങൾ: ബാദുഷ (വയനാട്, പരിസ്ഥതി പ്രവർത്തകൻ), ഖൈറു്നനിസ, ഖാദർ, ഹമീദ്, സലീം.

Share news