കൊയിലാണ്ടിയിൽ 21 മുതൽ ബി എസ് എൻ എൽ മേള
കൊയിലാണ്ടിയിൽ 21 മുതൽ ബി എസ് എൻ എൽ മേള. കൊയിലാണ്ടി ഏരിയയിലെ ഗുണഭോക്താക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന വർഷാന്ത്യ മേള മാർച്ച് 21, 22, 23 തീയതികളിൽ കൊയിലാണ്ടി ബി എസ് എൻ എൽ കസ്റ്റമർ കെയർ സെന്ററിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

പുതിയ അതിവേഗ ഇന്റർനെറ്റ് ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകൾ, ഫാൻസി നമ്പറുകളോടുകൂടി പുതിയ 4 G സിം (94ലെവൽ Rs 354) കണക്ഷനുകൾ, IPTV തുടങ്ങിയവ ആകർഷകമായ ഓഫറുകളോട് കൂടി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്.




