ട്രെയിനിൽ നിന്ന് തളളിയിട്ട് കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു
കൊയിലാണ്ടിയിൽ യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന കേസ്: മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശി റഫീഖ് (23) ആണ് കൊല്ലപ്പെട്ടത്. മൂന്നാം വയസ് മുതൽ തിരുവനന്തപുരം ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരുന്നു റഫീഖ്.
പ്രതിയായ തമിഴ്നാട് സ്വദേശി സോനമുത്തുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ആനക്കുളം റെയിൽവെ ട്രാക്കിന് സമീപം യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽതന്നെ യുവാവിനെ സോനമുത്തു എന്നയാൾ തള്ളി താഴെയിടുകയായിരുന്നെന്ന് മനസിലായി. ഇതിൻ്റെ വീഡിയോ ദൃശ്ങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇന്നലെ റെയിൽവെ പോലീസും സ്ഥലത്തെത്തി പരിശശോധന നടത്തിയിരുന്നു.

