വീരവഞ്ചേരി എൽ. പി. സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു
വീരവഞ്ചേരി എൽ. പി. സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു. നന്തി: വീരവഞ്ചേരി എൽ. പി. സ്കൂൾ 100-ാം വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഒന്നാം ദിവസം നഴ്സറി കുട്ടികളുടെയും രക്ഷിതാക്കളുടേയും പരിപാടികളും രണ്ടാം ദിവസം സ്കൂൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരിപാടികളും നടന്നു.

ഒപ്പം ശതാബ്ദി ആഘോഷങ്ങളെ അവിസ്മരണീയമാക്കിക്കൊണ്ട് അധ്യാപകരുടെ നാടകം, തിരുവാതിരക്കളി പൂർവ്വ വിദ്യാർത്ഥികളുടെ ഗാനമേള, ഡാൻസ് എന്നിവയും അരങ്ങേറി. എൽ. എസ്. എസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റ് വിതരണം, വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം എന്നിവയും ചടങ്ങിനെ സമ്പുഷ്ടമാക്കി.

സമാപന പരിപാടികളുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ ജിനേഷ് പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ പ്രശസ്ത പിന്നണി ഗായകൻ വി. ടി. മുരളി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഗീത. കെ. കുതിരോടി റിപ്പോർട്ട് അവതരിപ്പിച്ചു.

മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി. കെ ഭാസ്ക്കരൻ, 4-ാം വാർഡ് മെമ്പർ വി. കെ. രവീന്ദ്രൻ, 3-ാം വാർഡ് മെമ്പർ ടി. എം. രജുല എന്നിവർ വിവിധ മത്സരങ്ങളിലെവിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

പി.ടി.എ പ്രസിഡണ്ട് രാഹിത മനപ്പുറത്ത്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് സജികുമാർ രയരോത്ത്, മാതൃസമിതി ചെയർപേഴ്സൺ സുജീഷ വി. പി, സംഘാടക സമിതി രക്ഷാധികാരി പി. നാരായണൻ മാസ്റ്റർ, സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് ചെയർമാൻ ഒ. രാഘവൻ മാസ്റ്റർ, സംഘാടക സമിതി സാമ്പത്തിക ചെയർമാൻ ഡോ. യു. ശ്രീധരൻ, മാനേജ്മെൻ്റ് പ്രതിനിധി എം. ചന്ദ്രൻ നായർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വി. വി. സുരേഷ്, എൻ. രാജൻ, കാളിയേരി മൊയ്തു, രാമചന്ദ്രൻ എം. കെ, സിഫാദ് ഇല്ലത്ത്, ഭാസ്ക്കരൻ മാസ്റ്റർ ചേനോത്ത്, കെ. എം. കുഞ്ഞിക്കണാരൻ, സിറാജ് മുത്തായം എന്നിവർ ആശംസകളർപ്പിച്ച് കൊണ്ട് സംസാരിച്ചു.
യോഗത്തിൽ സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. പി. പ്രഭാകരൻ മാസ്റ്റർ സ്വാഗതവും സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി കൺവീനർ എം. ഷിജു നന്ദിയും പറഞ്ഞു.
