KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ എൽ. പി സ്കൂൾ 128-ാം വാർഷികാഘോഷവും യാത്രയയപ്പും

പെരുവട്ടൂർ എൽ. പി സ്കൂൾ 128-ാം വാർഷികാഘോഷവും യാത്രയയപ്പും നടത്തി. പരിപാടിയിൽ ആയിരങ്ങൾ ഒത്തു ചേർന്നു. വാർഷികാഘോഷത്തോടൊപ്പം 33 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിട പറഞ്ഞ ഹെഡ്മിസ്ട്രസ് സൗമിനി ടീച്ചർക്ക് യാത്രയയപ്പും നൽകി. ചടങ്ങിൽ കേരളത്തിൻ്റെ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പി.ടി എ യുടെ സ്നേഹോപഹാരം ടീച്ചർക്ക് നൽകി. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
പൂർവ അധ്യാപകരെ നഗരസഭാ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ പൊന്നാട അണിയിച്ചു. പൂർവ വിദ്യാർത്ഥികളായ അർജുൻ, സ്നേഹ എന്നീ സംഗീത ലോകത്തെ പ്രതിഭകൾക്ക് എം.എൽ.എ ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ വെച്ച് സ്കൂളിലേക്കുള്ള പ്യൂരിഫയറിന് പൂർവ വിദ്യാർത്ഥികൾ നൽകിയ ചെക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി.
വാർഡ് കൗൺസിലർമാരായ ജിഷ പുതിയേടത്ത്, ചന്ദ്രിക, സുധ, അൻവർ ഇയ്യഞ്ചേരി, വി. ടി. സുരേന്ദ്രൻ, വി. പി. ഇബ്രാഹിം കുട്ടി, സി. സത്യചന്ദ്രൻ, മുരളീധർ ഗോപാൽ, ഇന്ദിര. സി. കെ, ബിൻസി ബാലൻ, ധന്യ രാജേഷ്, ബാലകൃഷ്ണൻ. പി. കെ ,പി. സുധാകരൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. രാജഗോപാലൻ സ്വാഗതവും പി. ടി. എ പ്രസിഡണ്ട് ഷിജു. ടി. പി നന്ദിയും അറിയിച്ചു.
Share news