KOYILANDY DIARY.COM

The Perfect News Portal

ചുരത്തിലെ കുരുക്കഴിക്കാന്‍ ക്രെയിന്‍ സംവിധാനമൊരുങ്ങുന്നു

ചുരത്തിലെ കുരുക്കഴിക്കാന്‍ ക്രെയിന്‍ സംവിധാനമൊരുങ്ങുന്നു. കോഴിക്കോട്: താമരശേരി ചുരത്തിലെ സ്ഥിരം ഗതാഗത കുരുക്കിന് കാരണം വാഹനങ്ങള്‍ കേടാവുന്നതാണ്. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് മാറ്റാനുള്ള സംവിധാനമാണ് അധികൃതര്‍ ഒരുക്കുന്നത്. എന്‍ജിന്‍ തകരാറായി കുടുങ്ങുന്ന വാഹനങ്ങള്‍ എടുത്തു മാറ്റാന്‍ ലക്കിടിയിലും, അടിവാരത്തും ക്രെയിന്‍ സംവിധാനവും സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട് കോഴിക്കോട് കലക്ടര്‍മാര്‍ നടത്തിയ ടെലഫോണ്‍ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ (എം) വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വയനാട് കലക്ടര്‍ എ. ഗീതയോട് നേരിട്ടും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് ജില്ലയിലെയും കലക്ടര്‍മാര്‍ ചര്‍ച്ച നടത്തിയത്. എത്രയും പെട്ടെന്ന് ഇത് സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share news