KOYILANDY DIARY.COM

The Perfect News Portal

കോടതി ഉത്തരവ് പ്രാദേശിക ഭാഷയില്‍; ചരിത്രപരമായ തീരുമാനം നടപ്പാക്കി സംസ്ഥാന സർക്കാർ

കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള സംസ്ഥാന സംർക്കാരിൻ്റെ ചരിത്രപരമായ തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ചാണ് മലയാളത്തില്‍ കോടതി വിധിയെഴുതിയെഴുതിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. ഇതാദ്യമായാണ് പ്രാദേശിക ഭാഷയില്‍ ഹൈക്കോടതി വിധിയെഴുതുന്നത്.

നേരത്തെ കീഴ്‌ക്കോടതികളിലെ ഭാഷയും പ്രാദേശിക ഭാഷയാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നിയമധ്വനി എന്ന പേരില്‍ നിയമപ്രസിദ്ധീകരണം നിയമവകുപ്പ് ആരംഭിക്കുകയും ചെയ്തു.

Share news