KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിൽ മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് ലീഗിന്‍റെ കരിങ്കൊടി

പയ്യോളി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരെ പയ്യോളി തുറയൂരിൽ യൂത്ത് ലീഗിന്‍റെ കരിങ്കൊടി. തിങ്കളാഴ്ച തുറയൂർ പഞ്ചായത്ത് ജൽ ജീവൻ മിഷൻ പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ച് തിരിച്ചു പോകുന്നതിനിടെയായിരുന്നു മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. വർധിപ്പിച്ച വെള്ളക്കരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് ലീഗ് പ്രവർത്തകർ തുറയൂർ അട്ടക്കുണ്ട് പാലം ജംഗ്ഷനിൽ വെച്ച് കരിങ്കൊടി കാണിച്ചത്.

Share news