KOYILANDY DIARY.COM

The Perfect News Portal

ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ടയാൾ മരിച്ചു

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂർ – എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ട്രെയിൻ വടകര മുക്കാളിയിൽ എത്തിയപ്പോഴാണ് ആസാം സ്വദേശിയായ മുഫാദൂർ ഇസ്ലാം എന്നയാൾ ട്രെയിനിലൊപ്പമുണ്ടായിരുന്ന വിവേകിനെ പുറത്തേക്ക് തള്ളിയിട്ടത്. ട്രെയിനിൽ വെച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് തള്ളിയിട്ടത്.

മുഫാദറെ മറ്റ് യാത്രക്കാർ പിടികൂടി വടകര റെയിൽവേ സംരക്ഷണ സേനക്ക് കൈമാറി. തുടർന്ന് പൊലീസും ആർ.പി.എഫും നടത്തിയ തിരച്ചിലിൽ വിവേകിനെ  കണ്ടെത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

Share news