KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിക്ക് 20 കോടി അനുവദിച്ചു. ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചു

സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിക്ക് 20 കോടി അനുവദിച്ചു. നിരവധി പദ്ധതികൾക്ക് പണം നീക്കിവെച്ചു. പദ്ധതിയുടെ 20 ശതമാനം തുക അനുവദിച്ചതോടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ഉടൻതന്നെ ആരംഭിക്കാൻ കവിയും.  കാപ്പാട് ചരിത്ര മ്യൂസിയത്തിന് 10 കോടിയാണ് പ്രത്യേകമായി അനുവദിച്ചത്.

  • കൊയിലാണ്ടി പന്തലായനി ഗവ. ഗേൾസ് ഹയർസെക്കണ്ടറി വിഭാഗത്തിന് പുതിയ കെട്ടിം നിർമ്മിക്കാൻ മൂന്നര കോടി അനുവദിച്ചിട്ടുണ്ട്,
  • ഏഴുകുടിക്കൽ ഗവ. എൽ.പി. സ്കൂളിന് ഒന്നര കോടി.
  • കീഴൂർ ഗവ. യു.പി. സ്കൂളിന് രണ്ടര കോടി.
  • മൂടാടി സി.എച്ച്.സി.ക്ക്, രണ്ടര കോടിയും അനുവദിച്ചു.
  • കൂടാതെ നിരവധി പദ്ധതികൾക്കായി മണ്ഡലത്തിലാകെ ടോക്കൻ തുകയും വകയിരുത്തിയിട്ടുണ്ട്.
Share news