KOYILANDY DIARY.COM

The Perfect News Portal

കേന്ദ്രബജറ്റിനെതിരെ യുവജന പ്രതിഷേധം

കേന്ദ്രബജറ്റിലെ യുവജന വിരുദ്ധതക്കും കേരളത്തോടുള്ള അവഗണനക്കുമെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ക്രിസ്ത്യൻ കോളേജ് പരിസരത്തുനിന്ന്‌ ആരംഭിച്ച പ്രകടനം കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന് സമീപം സമാപിച്ചു. പ്രതിഷേധ കൂട്ടായ്‌മ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനംചെയ്തു.

സംസ്ഥാന കമ്മിറ്റിയംഗം കെ എം നിനു അധ്യക്ഷയായി. ഫഹദ് ഖാൻ, വി പ്രശോഭ്, എം വി നീതു തുടങ്ങിയവർ സംസാരിച്ചു. ആർ ഷാജി സ്വാഗതവും സിനാൻ ഉമ്മർ നന്ദിയും പറഞ്ഞു.

Share news