KOYILANDY DIARY.COM

The Perfect News Portal

കുന്നംകുളത്ത് അമ്മയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍

തൃശൂര്‍: കുന്നംകുളം പന്നിത്തടത്ത് അമ്മയേയും മക്കളേയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് മാത്തൂര്‍ ക്ഷേത്രത്തിന് സമീപം ഹാരിസിന്റെ ഭാര്യ ഷഫീന (28), മകള്‍  രണ്ടര വയസുള്ള അജുവ, മകന്‍ ഒരു വയസുകാരന്‍ അമന്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഷഫീനയുടെ  ഭര്‍ത്താവ് ഹാരിസ് വിദേശത്താണ്.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരുന്നു.

Share news