സ്കൂൾ പറമ്പിൽ ബീറ്റ്റൂട്ട് കൃഷിയുമായി വന്മുകം-എളമ്പിലാട് സ്കൂളിലെ കുട്ടി കർഷകർ
സ്കൂൾ പറമ്പിൽ ബീറ്റ്റൂട്ട് കൃഷിയുമായി വന്മുകം-എളമ്പിലാട് സ്കൂളിലെ കുട്ടി കർഷകർ രംഗത്ത്.
സ്കൂൾ പറമ്പിലാണ് കുട്ടികൾ ബീറ്റ്റൂട്ട് കൃഷിക്ക് തുടക്കമിട്ടത്. നേരത്തെ കാബേജ്, കോളീഫ്ലവർ ഉൾപ്പെടെ കൃഷി ചെയ്ത് നൂറുമേനി വിളയിച്ച അനുഭവസമ്പത്തുമായാണ് കൃഷി യാത്ര തുടരുന്നത്. ജില്ലാതല മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയെടുത്തതിന്റെ ആത്മവിശ്വാസമാണ് നാട്ടിൽ അധികമാരും കൃഷി ചെയ്യാത്ത ബീറ്റ്റൂട്ട് കൃഷിക്ക് തുടക്കമിടാൻ കുട്ടി കർഷകർക്ക് പ്രചോദനമായത്.

മൂടാടി ഗ്രാമ പഞ്ചായത്ത് അംഗം ടി.എം. രജുല ബീറ്റ്റൂട്ട് തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി. കെ. തുഷാര അധ്യക്ഷയായി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സീഡ് കാർഷിക ക്ലബ്ബ് കോ-ഓർഡിനേറ്റർ പി. നൂറുൽ ഫിദ, കാർഷിക ക്ലബ്ബ് ലീഡർ വി. സിയോന, എസ്.ആർ.ജി കൺവീനർ പി. കെ. അബ്ദുറഹ്മാൻ, ഒ. കെ. സുരേഷ്, വി. ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി എന്നിവർ പ്രസംഗിച്ചു.

