KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് എം. ഡി. എം. എ കൈമാറ്റം ചെയ്യുന്നതിനിടെ പിടിയിലായി

മലപ്പുറം: മാരക മയക്കുമരുന്നായ എം. ഡി. എം. എ കൈമാറ്റം ചെയ്യുന്നതിനിടെ വടക്കീല്‍മാട് പാലത്തിന് സമീപത്ത് നിന്നും രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കാടപ്പടി ഉങ്ങുങ്ങല്‍ സ്വദേശി നെയ്യന്‍ ഇബ്രാഹീം (34), കരുവാങ്കല്ല് സ്വദേശി കോട്ടേപാറ അബ്ദുല്‍ ലത്വീഫ് (36) എന്നിവരാണ് പിടിയിലായത്.

സ്വര്‍ണം തൂക്കുന്ന ത്രാസ്സില്‍ വെച്ചു തൂക്കി ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവർ എം. ഡി. എം. എ വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ ലഹരി കൈമാറുന്നതിനിടെ ആയിരുന്നു പൊലീസ് എത്തിയത്. പൊലീസിനെ കണ്ട ഉടൻ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ  പിന്തുടര്‍ന്ന് തടഞ്ഞാണ് പൊലീസ് പിടികൂടിയത്. കാറും ത്രാസും പൊലീസ് പിടിച്ചെടുത്തു

Share news