KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് സിദ്ധന്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ചയാൾ പിടിയില്‍.

മലപ്പുറം: തിരൂരങ്ങാടിയില്‍ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച സിദ്ധന്‍ പിടിയില്‍. മുന്നിയൂര്‍ പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്ക് ഷോപ്പ് തൊഴിലാളിയായിരുന്ന ഇയാള്‍ സിദ്ധന്‍ ചമഞ്ഞ് ആളുകളെ കബളിപ്പിക്കുകയായിരുന്നു. ആലിന്‍ ചുവട് ചെകുത്താന്‍ പടിയിലുള്ള വീട്ടിൽ വെച്ചായിരുന്നു ഇയാൾ വ്യാജ ചികിത്സ നടത്തിയത്.

പരാതിക്കാരിയായ യുവതിയും കുടുംബവും വിവിധ അസുഖങ്ങളുടെ ചികിത്സക്കായാണ് ഇന്നലെ എത്തിയത്. യുവതിക്കും സഹോദരനും കൈവിഷം ബാധിച്ചതിനാലാണ് അസുഖങ്ങള്‍ മാറാത്തത് എന്ന പേരിൽ പ്രതി ചികിത്സ തുടങ്ങുകയും, യുവതിയുടെ സഹോദരനുമായി അല്‍പ്പനേരം സംസാരിച്ചതിനു ശേഷം യുവതിയെ റൂമിലേക്ക് വിളിക്കുകയും ചെയ്തു.

പ്രതിയായ സുബ്രമണ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളംവെക്കുകയും ശബ്ദംകേട്ട് പരിസരവാസികൾ സ്ഥലത്ത് എത്തിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയില്‍ തിരൂരങ്ങാടി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

Advertisements
Share news